ഫോട്ടോ ഉപയോഗിച്ച് സൈബർ അധിക്ഷേപം: റഹിമിന്റെയും പി.ബിജുവിന്റെയും ഭാര്യമാർ പരാതി നൽകി

amritha-rahim
എ.എ.റഹിം എംപിയും ഭാര്യ അമൃതയും (ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രം)
SHARE

തിരുവനന്തപുരം∙ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയുമായി സിപിഎം നേതാക്കളുടെ ഭാര്യമാർ രംഗത്ത്. രാജ്യസഭാ എംപി എ.എ.റഹിമിന്റെ ഭാര്യ അമൃത റഹിം, അന്തരിച്ച സിപിഎം യുവ നേതാവ് പി.ബിജുവിന്റെ ഭാര്യ ഹർഷ എന്നിവർ ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകി. സൈബർ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

ചിത്രങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് അപകീർത്തികരമായി പോസ്റ്റുകൾ പ്രചരിപ്പിച്ചെന്നാണ് പരാതി. വ്യാജ ഐഡികളിൽ നിന്നാണ് അപകീർത്തികരമായ പോസ്റ്റുകൾ വന്നിരിക്കുന്നതെന്നു പൊലീസ് വ്യക്തമാക്കി.

കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹർഷ പൊലീസ്‌ മേധാവിക്കും സിറ്റി പൊലീസ്‌ കമ്മിഷണർക്കും മ്യൂസിയം പൊലീസ്‌ സ്റ്റേഷനിലും പരാതി നൽകി. അമൃത റഹീം സിറ്റി പൊലീസ്‌ കമ്മിഷണർക്കും സൈബർ പൊലീസിനുമാണു പരാതി നൽകിയത്.

English Summary: Cyber Police Begin Investigation into Fake IDs Using Photos to Defame CPM Leaders' Wives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഗോപാംഗനേ...

MORE VIDEOS