പട്ന ∙ വനിതാ സംവരണ ബിൽ അവതരിപ്പിക്കാൻ നരേന്ദ്ര മോദി സർക്കാരിനു പ്രചോദനമായത് ബിഹാറിൽ നിതീഷ് കുമാർ സർക്കാർ 2006ൽ നടപ്പാക്കിയ വനിതാ സംവരണമാണെന്ന് ജനതാദൾ (യു) അവകാശപ്പെട്ടു.
രാജ്യത്ത് ആദ്യമായൊരു സംസ്ഥാനത്തു പഞ്ചായത്ത് - നഗരസഭ തിരഞ്ഞെടുപ്പിൽ 50% വനിതാ സംവരണം നടപ്പാക്കിയത് ബിഹാറിൽ നിതീഷ് കുമാർ മുഖ്യമന്ത്രിയായി ചുമതലയേറ്റു മാസങ്ങൾക്കുള്ളിലാണെന്നും ജെഡിയു വക്താവ് രാജീവ് രഞ്ജൻ പറഞ്ഞു.
സർക്കാർ ജോലികളിൽ വനിതകൾക്ക് 35% സംവരണം നടപ്പാക്കിയ ഏക സംസ്ഥാനം ബിഹാറാണ്. വിദ്യാഭ്യാസ വകുപ്പിൽ 50 ശതമാനമാണ് വനിതാ സംവരണമെന്നും രാജീവ് രഞ്ജൻ ചൂണ്ടിക്കാട്ടി.
English Summary: JDU on Women Reservation Bill