കോഴഞ്ചേരി∙ കോയിപ്രം പുല്ലാട് അയിരക്കാവ് പാടത്ത് യുവാവിനെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. അയിരക്കാവ് പാറയ്ക്കൽ പ്രദീപ് (35) എന്നയാൾ മരിച്ച സംഭവത്തിൽ മോൻസി എന്നയാളാണ് പിടിയിലായത്. മാരാമണിൽനിന്നാണ് ഇയാൾ പിടിയിലായത്.
ഇന്നു രാവിലെയാണ് പാടത്തെ ചെളിയിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. മോൻസിയുടെ ഭാര്യയുമായുള്ള പ്രദീപിന്റെ ബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.
English Summary: Man hacked to death in Pullad: Accused in police custody