കോട്ടയം ∙ പട്ടിക ജാതി, വർഗക്കാർക്കുള്ള വിവിധ സ്കീമുകളിൽ ക്രമക്കേട് നടക്കുന്നു എന്ന ആരോപണത്തെ തുടർന്ന് ‘ഓപ്പറേഷൻ പ്രൊട്ടക്ടർ’ എന്ന പേരിൽ സംസ്ഥാനത്തെ ബ്ലോക്ക് പഞ്ചായത്ത് ഓഫിസുകളിൽ വിജിലൻസ് പരിശോധന നടക്കുന്നു. കോട്ടയം ജില്ലയിൽ ഈരാറ്റുപേട്ട, വൈക്കം, ഏറ്റുമാനൂർ, പള്ളം, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഓഫിസുകളിലാണു വിജിലൻസ് പരിശോധന.
ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ, ചേർത്തല നഗരസഭകളിലും ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലും വിജിലൻസ് റെയ്ഡ്. രാവിലെ 11ന് ആരംഭിച്ച പരിശോധന പുരോഗമിക്കുന്നു.
English Summary: Operation Protector: Vigilance Inspections Conducted In Block Panchayat Offices