ന്യൂഡൽഹി∙ വനിതാ സംവരണ ബില്ലിനെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് തദ്ദേശ ഭരണ രംഗത്ത് സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണം ഏർപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘ഞങ്ങൾ ആ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. രാജീവ് ഗാന്ധിയാണ് തദ്ദേശ ഭരണ രംഗത്ത് സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണം ഏർപ്പെടുത്തിയത്. 2008ൽ കോൺഗ്രസ് സർക്കാർ പാർമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണം ഐർപ്പെടുത്താൻ ബിൽ കൊണ്ടുവന്നു. എന്നാൽ രാജ്യസഭയിൽ പാസാക്കിയ ബിൽ ലോക്സഭയിൽ പാസായില്ല. ഭരണഘടനാഭേദഗതി പാസാക്കാനുള്ള ഭൂരിപക്ഷം ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല.
ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. വനിതാ സംവരണ ബില്ലിൽ അനുകൂല തീരുമാനം ഞങ്ങൾ നേരത്തേ എടുത്തിരുന്നു. മോദി സർക്കാർ വനിതാ സംവരണ ബിൽ കൊണ്ടുവരികയാണെങ്കിൽ ഞങ്ങൾ അതിനെ പിന്തുണയ്ക്കും’’ – സതീശൻ കൂട്ടിച്ചേർത്തു.
English Summary: Opposition Leader V.D. Satishan Welcomes Women's Reservation Bill