ബെംഗളൂരു∙ കർണാടകയിലെ ബന്നാർഘട്ട ദേശീയോദ്യാനത്തില്‍ ഏഴ് പുള്ളിപ്പുലിക്കുട്ടികൾ ചത്തു. വൈറസ് ബാധയെ തുടർന്നാണ് പുലികൾ ചത്തതെന്ന് മൃഗശാല അധികൃതർ അറിയിച്ചു.
പൂച്ചകളുടെ വിഭാഗത്തിൽപ്പെട്ടുന്ന മൃഗങ്ങളെ സാരമായി ബാധിക്കുന്ന ഫെലൈൻ പാൻ ലുക്കോപീനിയ എന്ന വൈറൽരോഗമാണ് പുലിക്കുട്ടികളെ ബാധിച്ചത്. ഓഗസ്റ്റ് 22നാണ് ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തത്. മൂന്നു മുതൽ എട്ടുമാസം വരെ പ്രായമുള്ള പുള്ളിപ്പുലിക്കുഞ്ഞുങ്ങളാണ് ചത്തത്. പുലിക്കുട്ടികള്‍ക്കെല്ലാം വാക്സിൻ നൽകിയിരുന്നു. എന്നാൽ ഇവയെ വൈറസ് ബാധിച്ചതായി ബന്നാർഘട്ട ബയോളജിക്കൽ പാർക്ക് എക്സിക്യൂട്ടീവ് ഡയറക്ടർ എ.വി. സൂര്യ സെൻ പറഞ്ഞു.
‘‘ഇപ്പോൾ വൈറസ് ബാധ നിയന്ത്രണ വിധേയമാണ്. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഡോക്ടർമാരുടെ നിർദേശം അനുസരിച്ച് അടിയന്തര നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്. മൃഗശാല അണുവിമുക്തമാക്കി.’’–മൃഗശാല ഡയറക്ടർ അറിയിച്ചു.
English Summary: Seven Adorable Leopard Cubs Lost in Karnataka's Bannerghatta Biological Park