കുന്നന്താനം (പത്തനംതിട്ട) ∙ കെ റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി നട്ട സമര വാഴ കുലച്ചു. വിളവെടുപ്പിനു ശേഷം നടത്തിയ ലേലത്തിൽ വാഴക്കുലയ്ക്കു ലഭിച്ചത് 28,000 രൂപ !. കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ സമരസമിതിയുടെ ആഹ്വാനപ്രകാരം കുന്നന്താനം നടയ്ക്കൽ ജംക്‌ഷനിൽ നട്ട പൂവൻവാഴയിലെ കുലയാണു വിളവെടുത്തത്.
ലേലത്തിൽ ലഭിച്ച തുക ചെങ്ങന്നൂർ കൊഴുവല്ലൂരിൽ വീടിന്റെ അടുപ്പുകല്ലിളക്കി സിൽവർലൈൻ മഞ്ഞക്കുറ്റി സ്ഥാപിച്ച, തങ്കമ്മയുടെ ഭവന നിർമാണ ഫണ്ടിലേക്കു കൈമാറും. വാഴക്കുല ലേലത്തിൽ ലഭിച്ച 28,000 രൂപ സംസ്ഥാന ജനറൽ കൺവീനർ എസ്.രാജീവനിൽനിന്ന് ഭവനനിർമാണ കമ്മിറ്റിക്കുവേണ്ടി സംസ്ഥാന സമിതിയംഗം സിന്ധു ജയിംസ് ഏറ്റുവാങ്ങി.
English Summary: The Silverline protesters's Vazhakula got 28,000 rupees in the auction.