‘പാർട്ടി വിട്ടവർ പോയത് ഈർക്കിലിപാർട്ടിയിലേക്ക്’, ആലപ്പുഴയിൽ സിപിഎം–സിപിഐ പോര് മുറുകുന്നു

Mail This Article
ആലപ്പുഴ∙ കുട്ടനാട്ടിൽ സിപിഎം ജാഥയ്ക്കിടെ സിപിഐക്ക് പരിഹാസവും വിമർശനവും. പാർട്ടി വിട്ടുപോയവര്‍ ഈർക്കിലി പാർട്ടിയിലേക്കാണ് പോയതെന്ന് ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ. പ്രസാദ് പരിഹസിച്ചു. റിവിഷനിസ്റ്റുകളെ കൈകാര്യം ചെയ്യാൻ പാർട്ടിക്കറിയാമെന്നും വെല്ലുവിളിച്ചു.
‘‘കഴുതയെ പോലെ ചിന്തിക്കുന്ന കുറെ മനുഷ്യരാണ് പാർട്ടി വിട്ടത്. ആന വാപൊളിക്കുന്നതു പോലെ അണ്ണാന് വാ പൊളിക്കാൻ സാധിക്കുമോ. സിപിഐ ആളെ നിരത്തി പ്രകടനം നടത്തിയാൽ സിപിഎം അതിനേക്കാൾ കൂടുതൽ ആളെയിറക്കി പ്രകടനം നടത്തും’’– കെ. പ്രസാദ് പറഞ്ഞു.
സിപിഎം ജില്ലാ സെക്രട്ടറിയെ അധിക്ഷേപിച്ചാൽ സിപിഐയുടെ അഖിലേന്ത്യാ സെക്രട്ടറിയെ അധിക്ഷേപിക്കുമെന്നായിരുന്നു കുട്ടനാട് ഏരിയാ സെക്രട്ടറി ബ്രീവന്റെ പ്രതികരണം. അതിന് അന്തസ്സും ചങ്കുറപ്പുമുള്ള പാർട്ടിയാണ് സിപിഎം എന്നും ബ്രീവൻ കൂട്ടിച്ചേർത്തു.
രാമങ്കരിയിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു സിപിഐക്കെതിരെ സിപിഎം നേതാക്കൾ രൂക്ഷമായ വിമർശനം ഉന്നയിച്ചത്. കുട്ടനാട്ടിൽ 222 പേരാണ് സിപിഎം വിട്ട് സിപിഐയുടെ ഭാഗമായത്. പാർട്ടി വിട്ട സിപിഎമ്മുകാരെ ഉൾപ്പെടുത്തി കഴിഞ്ഞ ദിവസം സിപിഐ റാലി നടത്തിയിരുന്നു. ഇതിനു മറുപടിയായാണ് സിപിഎമ്മിന്റെ ശക്തിപ്രകടനം. സിപിഎമ്മിന്റെ കൊടികൾ നശിപ്പിച്ചതിനെതിരെയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
English Summary: Alappuzha CPM - CPI Crisis