ADVERTISEMENT

തൃശൂർ∙ കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിപിഎം സംസ്ഥാന കമ്മറ്റി അംഗമായ എ.സി.മൊയ്തീൻ എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് പൊലീസ് കമ്മിഷണർ ഓഫിസിലേക്കു യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ റോഡിൽ കുത്തിയിരിക്കുന്നു. ബാരിക്കേഡ് മറിച്ചിട്ടു.

ക്രൈംബ്രാഞ്ച് സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മറ്റി അല്ല എന്ന് ബോധ്യം വേണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. ‘‘ഇത് സിപിഎം നട്ടു പരിപാലിച്ച് വളർത്തി വലുതാക്കിയ അഴിമതിയാണ്. അവരുടെ അറിവോടുകൂടി നടന്നതാണ്. അവര് പങ്കുപറ്റിയതാണ്. ഈ പണം ജനങ്ങൾക്കു തിരിച്ചു കൊടുക്കുമ്പോൾ അത് സിപിഎം നേതാക്കളുടെ സ്വത്തുവകകൾ കണ്ടുകെട്ടിത്തന്നെ തിരിച്ചുകൊടുക്കണം’’– ഷാഫി പറമ്പിൽ പറഞ്ഞു. 

English Summary: Karuvannur bank fraud: Youth congress protest against AC Moideen 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com