കാമുകിയോട് ലൈംഗിക താൽപ്പര്യം: മേലുദ്യോഗസ്ഥനെ കൊന്ന് വീട്ടുമുറ്റത്ത് കുഴിച്ചിട്ടു, അറസ്റ്റ്
Mail This Article
ന്യൂഡൽഹി∙ ഡൽഹി ആർകെ പുരത്തു 42 കാരനെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്ത ആൾ പിടിയിൽ. അനീസ് എന്നയാളാണു പൊലീസിന്റെ പിടിയിലായത്. തന്റെ മേലുദ്യോഗസ്ഥനായ മഹേഷ് കുമാറിനെയാണു അനീസ് കൊലപ്പെടുത്തിയത്. ഓഗസ്റ്റ് 29നു മഹേഷിനെ കാണാതാവുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ സെപ്റ്റംബർ രണ്ടിനു മഹേഷിന്റെ മൃതദേഹം കണ്ടെത്തി.
മഹേഷ് കുമാറിന്റെ ഓഫിസിലെ ക്ലർക്കാണു പ്രതിയായ അനീസ്. മഹേഷ് കുമാർ തന്റെ കാമുകിയോട് ലൈംഗിക താൽപ്പര്യങ്ങൾ പ്രകടിപ്പിച്ചതും ഒൻപതു ലക്ഷത്തിന്റെ കടം വീട്ടതാത്തതുമാണു കൃത്യം ചെയ്യാൻ അനീസിനെ പ്രേരിപ്പച്ചത്. ഓഗസ്റ്റ് 28നു ജോലിയിൽ നിന്ന് ഓഫ് എടുത്ത അനീസ് കൃത്യം നടത്തുന്നതിന് ആവശ്യമുള്ള കാര്യങ്ങൾ വാങ്ങുകയായിരുന്നു. തുടർന്നു ഉച്ചകഴിഞ്ഞു മഹേഷിനോട് തന്റെ താമസസ്ഥലത്ത് എത്താന്‍ ആവശ്യപ്പെട്ടു.
അനീസ് ആവശ്യപ്പെട്ടതു പ്രകാരം വീട്ടിലെത്തിയ മഹേഷിനെ തലയ്ക്ക് അടിച്ചുകൊലപ്പെടുത്തി. തുടർന്നു തന്റെ ബൈക്കിൽ നാട്ടിലേക്കു പോയ അനീസ് പിറ്റേദിവസം തിരിച്ചെത്തി മൃതദേഹം വീട്ടുമുറ്റത്തു മറവുചെയ്തു. തുടർന്ന് ആ ഭാഗത്ത് സിമിന്റിടുകയും ചെയ്തു.
English Summary: Police arrested man who killed his boss in Delhi