ADVERTISEMENT

ഗുവാഹത്തി∙ സൈനികവേഷത്തിൽ ആയുധങ്ങളുമായി അഞ്ചു പേരെ പൊലീസ് പിടികൂടിയതിനു പിന്നാലെ മണിപ്പുർ താഴ്‍വരയിൽ വീണ്ടും സംഘർഷം. മണിപ്പുർ താഴ്‍വരയിലും തലസ്ഥാനമായ ഇംഫാലിലും പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടി. പ്രതിഷേധക്കാർക്കു നേരെ പൊലീസ് ലാത്തിയും കണ്ണീർവാതകവും പ്രയോഗിച്ചു. നിരവധി പേർക്കു പരുക്കേറ്റു. 

സെപ്റ്റംബർ 16നു സൈനികരുടെ വേഷത്തിൽ ആയുധങ്ങളുമായി എത്തിയ അഞ്ചു പേരെ അറസ്റ്റ് ചെയ്തതോടെയാണു മണിപ്പുരിൽ സ്ഥിതിഗതികൾ വഷളായത്. പിടിയിലായവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് താഴ്‍വരയിൽ വലിയ പ്രതിഷേധങ്ങൾ അരങ്ങേറി. പിടികൂടിയവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനുകളിലേക്കു വനിതകൾ മാർച്ച് നടത്തി. പിടികൂടിയവരെ വിട്ടയച്ചില്ലെങ്കിൽ തങ്ങളെയും അറസ്റ്റ് ചെയ്യണമെന്നായിരുന്നു ഇവരുടെ ആവശ്യം. 

സിൻജാമേയ് പൊലീസ് സ്റ്റേഷനു മുമ്പിൽ പൊലീസും ആൾക്കൂട്ടവും തമ്മിൽ സംഘർഷമുണ്ടായി. പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. പരുക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിലെ സാഹചര്യം പരിഗണിച്ചു കർഫ്യു ഇളവുകൾ റദ്ദാക്കി. 

English Summary: Conflict again in Manipur many injured 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com