ADVERTISEMENT

ന്യൂഡൽഹി∙ ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കാൻ വൈകരുതെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിനു മുൻപുതന്നെ നിയമം നടപ്പാക്കണമെന്നും 2029 വരെ കാത്തിരിക്കരുതെന്നും ഖർഗെ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പാർലമെന്റിൽ വനിതാ സംവരണ ബിൽ പാസാക്കിയത്.

‘ഈ ബിൽ ഭേദഗതി ചെയ്യാൻ ബുദ്ധിമുട്ടില്ലായിരുന്നു. ഇത് ഇപ്പോൾ തന്നെ നടപ്പാക്കാനുമാകും. എന്നാൽ സർക്കാർ ഇത് 2031 വരെ നീട്ടിവച്ചിരിക്കുകയാണ്. എന്താണ് ഇതിന്റെ അർഥം? പഞ്ചായത്തു തിരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പാക്കാമെങ്കിൽ എന്തുകൊണ്ട് ഇതും ഇപ്പോൾ നടക്കില്ലെന്നു സർക്കാർ വ്യക്തമാക്കണം. ഇത് ഇപ്പോൾ തന്നെ നടപ്പാക്കേണ്ടതാണ്. കബീർ അദ്ദേഹത്തിന്റെ കവിതയിൽ പറഞ്ഞതു ഞാൻ ഓർമിപ്പിക്കാം; നാളെ എന്താണോ ചെയ്യേണ്ടത്, അത് ഇന്നു ചെയ്യൂ. ഇന്നു ചെയ്യേണ്ടത് ഇപ്പോൾത്തന്നെ ചെയ്യൂ. ഇതാണ് എനിക്ക് പറയാനുള്ളത്’ – ഖർഗെ വ്യക്തമാക്കി.

അതേസമയം, നിയമം നടപ്പാക്കാൻ പ്രത്യേക കാലതാമസമില്ലെന്നാണ് സർക്കാർ നിലപാട്. എന്നാൽ, സംവരണ സീറ്റുകൾ നിർണയിക്കുന്നതിന് സമയം ആവശ്യമുണ്ടെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഇതിനായി സെൻസസ് നടത്തണമെന്നും അതിന്റെ അടിസ്ഥാനത്തിൽ ഡിലിമിറ്റേഷൻ പാനലാണ് സീറ്റുകൾ നിർണയിക്കുകയെന്നും സർക്കാർ പറയുന്നു. ഡിലിമിറ്റേഷൻ കമ്മിഷനെ ഇതിനായി നിയോഗിക്കുന്നത് സുതാര്യത ഉറപ്പാക്കാനാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. നേരത്തെ, നിയമം നടപ്പാക്കാൻ കാലതാമസം നേരിടുന്നതിൽ രാഹുൽ ഗാന്ധി ഉൾപ്പെടെ പ്രതിപക്ഷത്തെ വിവിധ നേതാക്കൾ പ്രതിഷേധിച്ചിരുന്നു.

English Summary: Congress Chief Mallikarjun Kharge demands to implement women reservation bill before 2024 Lok Sabha polls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT