മകനെയും പേരക്കുട്ടിയെയും തീകൊളുത്തി, പിന്നാലെ വിഷംകഴിച്ചു; ചികിത്സയിലായിരുന്ന ആള് മരിച്ചു

Mail This Article
തൃശൂർ∙ മകനെയും കുടുംബത്തെയും പെട്രോൾ ഒഴിച്ചു തീകൊളുത്തി കൊന്നതിനു പിന്നാലെ ആത്മഹത്യക്കു ശ്രമിച്ച ആളും മരിച്ചു. കൊട്ടേക്കാടൻ ജോൺസൺ (68) എന്നയാളാണു മരിച്ചത്. വിഷംകഴിച്ചതിനെ തുടർന്നു ജോൺസൺ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. കഴിഞ്ഞയാഴ്ചയാണു ജോൺസൺ മകന്‍ ജോജി (39) പേരക്കുട്ടി തെൻഡുൽക്കർ (12) എന്നിവരെ പെട്രോൾ ഒഴിച്ചു തീകൊളുത്തിയത്.
സെപ്റ്റംബർ 14നു പുലർച്ചെ 12.30നാണു മകന്റെ കുടുംബം ഉറങ്ങുന്ന മുറിയിലേക്കു ജനലിലൂടെ ജോൺസൺ പെട്രോൾ ഒഴിച്ചത്. ഭാര്യ സാറ ഉറങ്ങുന്ന മുറി പൂട്ടിയിട്ട ശേഷമായിരുന്നു ഇയാൾ പെട്രോളുമായി മകന്റെ മുറിയിലേക്കു പോയത്. ഏതാനും വർഷങ്ങളായി ജോൺസനും മകനും തമ്മിൽ ഇടയ്ക്കിടെ തർക്കം ഉണ്ടാകാറുണ്ടായിരുന്നു.
ഇടക്കാലത്തു വാടകവീട്ടിലേക്കു മാറിയ ജോജിയും കുടുംബവും ബന്ധുക്കൾ ഇടപെട്ടതിനെത്തുടർന്നു രണ്ടുവർഷം മുൻപാണു തറവാട്ടിൽ മടങ്ങിയെത്തിയത്. സമീപവാസികളാണ് ആംബുലൻസ് വിളിച്ചുവരുത്തി പൊള്ളലേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ആദ്യം ജൂബിലി മിഷനിലും പിന്നീട് എറണാകുളം മെഡിക്കൽ സെന്ററിലും പ്രവേശിപ്പിച്ചെങ്കിലും ജോജിയെയും തെൻഡുൽക്കറെയും രക്ഷിക്കാനായില്ല.
English Summary: Man who killed family died after poisoning himself in thrissur