ഉരുട്ടിക്കളിച്ച ടയർ ദേഹത്തു തട്ടി; ആറാം ക്ലാസുകാരന് ഇതരസംസ്ഥാന തൊഴിലാളിയുടെ മർദനം, കേസ്

Mail This Article
മലപ്പുറം∙ മലപ്പുറത്ത് ആറാം ക്ലാസുകാരനെ ഇതര സംസ്ഥാന തൊഴിലാളി മർദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. മലപ്പുറം പള്ളിക്കൽ അമ്പലവളപ്പിൽ മാറ്റത്തിൽ സുനിൽകുമാർ - വസന്ത ദമ്പതികളുടെ മകൻ എം.എസ്. അശ്വിനാണ് മർദനമേറ്റത്. അശ്വിൻ ഉരുട്ടികളിച്ച ടയർ ദേഹത്ത് തട്ടി എന്ന് ആരോപിച്ചാണ് അതിഥി തൊഴിലാളി ക്രൂരമായി മർദിച്ചത്.
Read also: കൊച്ചിയിൽ രാത്രി എസ്ഐയുടെ പരാക്രമം; ബേക്കറിയിൽ കയറി ഉടമയെയും ഭാര്യയെയും മർദിച്ചു
സെപ്‌റ്റംബർ രണ്ടിനാണ് കുട്ടിക്കു മർദനമേറ്റത്. സംഭവത്തിനു പിന്നാലെ കഴിഞ്ഞ ചൊവ്വാഴ്ച കുട്ടി മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സ തേടി. കുട്ടി ഇപ്പോഴും ഇവിടെ ചികിത്സയിൽ കഴിയുകയാണ്. മാതാപിതാക്കളുടെ പരാതിയിൽ തേഞ്ഞിപ്പാലം പൊലീസ് ഇന്നലെ രാത്രിയാണ് കേസ് റജിസ്റ്റർ ചെയ്തത്. സൽമാൻ എന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് കേസിലെ പ്രതി.
English Summary: Police registered case against migrant labourer who beat 11 year old child in Malappuram