ADVERTISEMENT

ന്യൂഡൽഹി∙ ഡൽഹി ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷന്‍ സന്ദർശിച്ച കോൺഗ്രസ് എംപി രാഹുൽ ഗാന്ധി, തലയിൽ ലഗേജ് ചുമക്കുന്നതിന്റെ വിഡിയോ വൈറൽ. സ്റ്റേഷനിലെ പോർട്ടർമാരുമായി കൂടിക്കാഴ്ച നടത്തിയ രാഹുൽ ഗാന്ധി, അവരുടെ പ്രശ്നങ്ങളെ ചോദിച്ചറിഞ്ഞിരുന്നു. 

പോർട്ടർമാരുടെ യൂണിഫോമായ ചുവന്ന ഷർട്ടും ബാഡ്ജും ധരിച്ച് നീല നിറമുള്ള ട്രോളി ബാഗ് രാഹുൽ ഗാന്ധി തലയില്‍ ചുമന്നുകൊണ്ടുപോകുന്നതാണ് വിഡിയോയിൽ. മുദ്രാവാക്യം വിളികളുമായി മറ്റു പോർട്ടര്‍മാരും രാഹുലിനൊപ്പമുണ്ട്. രാഹുൽ ഗാന്ധി പോർട്ടർമാരുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങൾ കോൺഗ്രസ് എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിൽ പങ്കുവച്ചിരുന്നു.

English Summary: Rahul Gandhi turns porter at Delhi Anand Vihar Railway Station

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com