ADVERTISEMENT

ഇംഫാൽ∙ മണിപ്പുരിൽ സൈനികവേഷത്തിൽ ആയുധങ്ങളുമായി പിടികൂടിയ അഞ്ചുപേര്‍ക്കു ജാമ്യം അനുവദിച്ച് പ്രത്യേക കോടതി. അറസ്റ്റിലായവരുടെ മോചനം ആവശ്യപ്പെട്ട് ഇംഫാലിൽ ഒരാഴ്ചയോളം നീണ്ട പ്രതിഷേധങ്ങൾ നടന്നതിനു പിന്നാലെയാണു ജാമ്യം. കുറ്റാരോപിതർ 50,000 രൂപ ബോണ്ടായി കെട്ടിവയ്ക്കണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി ഉത്തരവിലുണ്ട്. അനുവാദമില്ലാതെ മണിപ്പുർ വിടരുതെന്നും സാക്ഷികളെ സ്വാധീനിക്കരുെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

സംശയാസ്പദമായ സാഹചര്യത്തിൽ എസ്‍യുവി കാറിൽ കണ്ടെത്തിയ അഞ്ചുപേരെ സെപ്റ്റംബർ 16നാണു പൊലീസ് പിടികൂടുന്നത്. അഞ്ചുപേരും സൈനിക യൂണിഫോമിലായിരുന്നു. ഇവരുടെ വാഹനത്തിൽ നിന്നും നിരവധി ആയുധങ്ങളും കണ്ടെടുത്തിരുന്നു. മണിപ്പുരിൽ മേയ് മാസത്തിൽ മെയ്തെയ്–കുക്കി വിഭാഗങ്ങൾ തമ്മിൽ കലാപം തുടങ്ങിയതിനു പിന്നാലെ അക്രമികൾ സൈനികവേഷത്തിലെത്തി ആളുകളെ ആക്രമിക്കുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

English Summary: Bail has been given to five men who are arrested in Manipur 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com