ADVERTISEMENT

കുട്ടനാട്(ആലപ്പുഴ)∙ രാമങ്കരി വേഴപ്രായിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. വേഴപ്രാ ദേവസ്വംചിറ രാജുവിന്റെയും സിന്ധുവിന്റെയും മകൻ ഉണ്ണിക്കുട്ടൻ (27) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15നു രാമങ്കരി- ഊരുക്കരി റോഡിൽ വേഴപ്രാ ഇല്ലിക്കത്തറയ്ക്ക് സമീപതാണ് അപകടം.

ഊരുക്കരി ഭാഗത്ത് നിന്നു വരികയായിരുന്ന ബൈക്ക് നീയന്ത്രണം വിട്ടു മൈൽക്കുറ്റിയിൽ ഇടിക്കുകയായിരുന്നു . ഇടിയുടെ ആഘാതത്തിൽ സമീപത്തെ പാടശേഖരത്തേയ്ക്കു തെറിച്ചു വീണ ഉണ്ണിക്കുട്ടനെ നാട്ടുകാർ ഉടൻ തന്നെ ചങ്ങനാശേരി ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല. ഇടിയെ തുടർന്നു ബൈക്കിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. മൃതദേഹം ചങ്ങനാശേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

English Summary: Bike Accident Death In Alappuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com