വിവാഹം കഴിഞ്ഞ് രണ്ടാം നാൾ യുവാവ് കല്യാണസാരിയിൽ തൂങ്ങി മരിച്ചു

Mail This Article
×
ചെന്നൈ ∙ വിവാഹം കഴിഞ്ഞ് രണ്ടാം നാൾ യുവാവ് ഭാര്യയുടെ കല്യാണ സാരിയിൽ തൂങ്ങി മരിച്ചു. റാണിപ്പെട്ട് സ്വദേശിയായ ശരവണൻ (27) ആണു മരിച്ചത്. ശരവണനും ചെങ്കൽപെട്ട് സ്വദേശിയായ 21 വയസ്സുകാരിയും തമ്മിലുള്ള വിവാഹം 2 ദിവസം മുൻപായിരുന്നു നടന്നത്.
ഇന്നലെ പുലർച്ചെ യുവതി എഴുന്നേറ്റപ്പോൾ ശരവണനെ കല്യാണ സാരിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ശരവണനും യുവതിയും മധുവിധു ആഘോഷിക്കാനായി ഇന്നലെ യാത്ര പോകാൻ തീരുമാനിച്ചിരുന്നുവെന്നും മരണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ചെങ്കൽപെട്ട് പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് യുവതിയെയും മാതാപിതാക്കളെയും ചോദ്യം ചെയ്തു.
English Summary: Newlywed groom found dead hanging from wife's wedding saree
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.