വിദ്യാർഥിനിക്ക് സന്ദേശം അയയ്ക്കുന്നതിൽ തർക്കം; പത്താം ക്ലാസ് വിദ്യാർഥിക്ക് ക്രൂരമർദനം
Mail This Article
×
തിരുവനന്തപുരം∙ സ്കൂൾ വിദ്യാർഥിയെ നാലംഗ സംഘം മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. പാറശാല പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ തിങ്കൾ വൈകിട്ട് കാരോട് ബൈപ്പാസിലെ അയിര പാലത്തിനു സമീപമാണ് സംഭവം. ചെങ്കവിള സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥിയെയാണ് നാലംഗ സംഘം ക്രൂരമായി മർദിക്കുന്നത്.
Read also: പ്രതീക്ഷിച്ചത് തൃശൂര്‍, കിട്ടിയത് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്; ‘ഒതുക്കൽ’ സംശയിച്ച് സുരേഷ് ഗോപി
മർദിക്കുന്നവർക്ക് പരിചയമുള്ള വിദ്യാർഥിനിയുടെ സമൂഹമാധ്യമ അക്കൗണ്ടിൽ മർദനമേറ്റയാൾ സന്ദേശം അയയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കം നടന്നത്. വിദ്യാർഥിനിയെ കാണിക്കാനാണ് വിഡിയോ ചിത്രീകരിക്കുന്നതെന്ന് സംഘർഷത്തിനിടെ അക്രമികൾ വിളിച്ചു പറയുന്നതും വിഡിയോയിലുണ്ട്.
English Summary: Student attacked in Parassala
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.