അവിഹിത ബന്ധത്തിനു സഹോദര ഭാര്യ വിസമ്മതിച്ചു; അനന്തരവനെ കൊന്ന് ബോക്സിൽ ഒളിപ്പിച്ചയാൾ പിടിയിൽ
Mail This Article
×
ചെന്നൈ ∙ സഹോദരപുത്രനെ കൊന്ന് സ്പീക്കർ ബോക്സിൽ ഒളിപ്പിച്ച യുവാവ് പിടിയിലായി. അവിഹിത ബന്ധത്തിനു വിസമ്മതിച്ച സഹോദര ഭാര്യയോടുള്ള വൈരാഗ്യത്തെ തുടർന്നാണ് ഇയാൾ കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കള്ളക്കുറിച്ചി തിരുപ്പലപന്തൽ സ്വദേശി രാജേഷാണ് മൂത്ത സഹോദരൻ ഗുരുമൂർത്തിയുടെ 2 വയസ്സുള്ള മകനെ കൊലപ്പെടുത്തിയത്.
വീടിനു മുന്നിൽ കളിക്കുകയായിരുന്ന കുട്ടിയെ കഴിഞ്ഞ 17ന് കാണാതായിരുന്നു. കുടുംബാംഗങ്ങളുടെ പരാതിയിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെ, 4 ദിവസത്തിനു ശേഷം വീടിനുള്ളിലെ സ്പീക്കർ ബോക്സിൽനിന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
English Summary: Youth Arrested for Killing Nephew and Hiding Body in Speaker Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.