ADVERTISEMENT

കുണ്ടംകുഴി (കാസർകോട്) ∙ കാസർകോട് സഹകരണ ബാങ്ക് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന വേദിയിൽ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇറങ്ങിപ്പോയി. ബേഡഡുക്ക ഫാർമേഴ്സ് സഹകരണ ബാങ്ക് കെട്ടിടം ഉദ്ഘാടന ചടങ്ങിൽ‌ സംസാരിച്ചു തീരുന്നതിനു മുൻപ് മെമന്റോ കൈമാറാൻ അനൗൺസ്മെന്റ് ചെയ്തപ്പോഴാണ് മുഖ്യമന്ത്രി അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചത്. ‘ഞാൻ സംസാരിച്ച് കഴിഞ്ഞില്ല.. അയാൾക്ക് ചെവിടും കേൾക്കില്ലെന്ന് തോന്നുന്നു. ഇതൊന്നും മര്യാദയല്ല’ എന്നു പറഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയൻ വേദി വിട്ട് ഇറങ്ങിപ്പോയത്. 

‘ഔപചാരികമായി ഉദ്ഘാടനം ചെയ്തെന്ന് അറിയിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു’ എന്ന് മുഖ്യമന്ത്രി പറഞ്ഞതിനു പിന്നാലെ അനൗൺസ്മെന്റ് ആരംഭിക്കുകയായിരുന്നു. ഇതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനു പിന്നാലെ ഉപഹാരസമർപ്പണവും മുഖ്യമന്ത്രിയായിരുന്നു നടത്തേണ്ടിയിരുന്നത്. എന്നാൽ അതിനുനിൽക്കാതെയാണ് മുഖ്യമന്ത്രി ഇറങ്ങിപ്പോയത്. 

ഇത്തരം കാര്യങ്ങള്‍ കണ്ടാല്‍ ഇനിയും പറയുമെന്നും അതു തന്റെ ബാധ്യതയാണെന്നും മുഖ്യമന്ത്രി പിന്നീടു പ്രതികരിച്ചു. പനയാല്‍ സിപിഎം ലോക്കല്‍ കമ്മറ്റി കെട്ടിടത്തിന്റെ ഉദ്ഘാടനവേദിയിലാണ് പിണറായി വിജയന്‍ വിവാദത്തെക്കുറിച്ചു വിശദീകരിച്ചത്.

English Summary: Chief Minister Pinarayi Vijayan expressed displeasure and left the stage at Kasaragod

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT