പുതിയ പട്ന–ഹൗറ വന്ദേഭാരത് ഉദ്ഘാടനം നാളെ; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് 9 വന്ദേഭാരത് ട്രെയിനുകൾ
Mail This Article
×
പട്ന∙ പട്ന – ഹൗറ വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നിർവഹിക്കും. വിഡിയോ കോൺഫറൻസിങ്ങിലൂടെയാണ് ഉദ്ഘാടന ചടങ്ങ്. ഒൻപത് വന്ദേഭാരത് ട്രെയിനുകളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. പട്ന– ഹൗറയ്ക്കു പുറമെ റാഞ്ചി – ഹൗറ വന്ദേഭാരത് ട്രെയിനും ഉദ്ഘാടനം ചെയ്യും.
ബിഹാറിന് അനുവദിച്ച രണ്ടാമത്തെ വന്ദേഭാരത് ട്രെയിനാണിത്. ബിഹാറിലെ ആദ്യ വന്ദേ ഭാരത് ട്രെയിൻ ജൂൺ 27നു പട്ന – റാഞ്ചി റൂട്ടിൽ സർവീസ് ആരംഭിച്ചിരുന്നു. നിലവിൽ 25 വന്ദേഭാരത് ട്രെയിനുകളാണ് രാജ്യത്തു സർവീസ് നടത്തുന്നത്. ഒൻപതു ട്രെയിനുകൾ കൂടി ഉദ്ഘാടനം ചെയ്യുന്നതോടെ വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം 34 ആകും.
English Summary: Prime Minister Modi to Inaugurate 9 New Vande Bharat Trains Tomorrow
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.