കൊടുവള്ളിയിലെ പെട്രോള്‍ പമ്പില്‍ പട്ടാപ്പകൽ കവര്‍ച്ച; സ്വർണമാലയും പണവും കവർന്നു - വിഡിയോ
Mail This Article
×
കൊടുവള്ളി ∙ കോഴിക്കോട് കൊടുവള്ളിയിലെ പെട്രോള്‍ പമ്പില്‍ പട്ടാപ്പകൽ കവര്‍ച്ച. ദേശീയപാതയോരത്ത് വെണ്ണക്കാടുള്ള പെട്രോള്‍ പമ്പിലാണ് മോഷണം നടന്നത്. ജീവനക്കാരിയുടെ ബാഗില്‍ നിന്നും ഒന്നേകാല്‍ പവന്റെ സ്വർണമാലയും മൂവായിരം രൂപയും കവര്‍ന്നു.
പമ്പിനുള്ളിലെ മുറിയില്‍ സൂക്ഷിച്ചിരുന്ന ബാഗില്‍ നിന്നാണ് സ്വര്‍ണവും പണവും മോഷ്ടിച്ചത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ശനിയാഴ്ച ഉച്ചയ്ക്കാണ് മോഷണം നടന്നത്.
വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടില്‍ പോകാനായി ബാഗ് എടുത്തപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു.
English Summary: Robbery at Petrol Pump in Koduvally, Kozhikode
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.