ചക്രങ്ങളുള്ള സ്യൂട്ട്കേസ് വലിക്കുന്നതിനു പകരം തലയിൽ ചുമക്കുന്നു: രാഹുലിനെ പരിഹസിച്ച് ചൗഹാൻ

Mail This Article
ഭോപാൽ∙ ഡൽഹിയിലെ ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിൽ ചുമുട്ടുതൊഴിലാളികളെ സന്ദർശിക്കാനെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, തൊഴിലാളികളുടെ ചുവന്ന വേഷം ധരിച്ച് സ്യൂട്ട്കേസ് തലയിൽ ചുമന്നതിനെ പരിഹസിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ.
‘ഞാൻ ആശ്ചര്യപ്പെട്ടു, ചക്രങ്ങളുള്ള സ്യൂട്ട്കേസ് വലിച്ചുകൊണ്ടുപോകുന്നതിനു പകരം തലയിൽ ചുമക്കുന്നു. ഇത്തരമൊരു നേതാവിന്റെ കീഴിൽ കോൺഗ്രസിന്റെ ഭാവി എന്തായിരിക്കും’– അദ്ദേഹം ചോദിച്ചു.
ഇക്കഴിഞ്ഞ വ്യാഴാഴ്ച റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച രാഹുൽ ഗാന്ധി, പോർട്ടർ വേഷത്തിൽ നീല നിറമുള്ള സ്യൂട്ട്കേസ് ചുമന്നു കൊണ്ടുപോകുന്ന ചിത്രം വൈറലായിരുന്നു. തങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ രാഹുൽ ഗാന്ധി ഇവിടം സന്ദർശിക്കണമെന്നു തൊഴിലാളികൾ മുൻപ് ആവശ്യപ്പെട്ടതനുസരിച്ചാണ് രാഹുൽ ഗാന്ധി റെയിൽവേ സ്റ്റേഷനിലെത്തിയത്.
English Summary: Shivraj Singh Chouhan mocks Rahul Gandhi for carrying suitcase with wheels on head