വാഷിങ്ടൻ ∙ എട്ടു കോടി കിലോമീറ്റർ അകലെയുള്ള ഛിന്നഗ്രഹമായ ബെന്നുവിൽനിന്ന് ശേഖരിച്ച കല്ലും മണ്ണും ഉൾപ്പെടെയുള്ള അമൂല്യ സാംപിളുകള്‍ ഭൂമിയിലെത്തിച്ച് നാസ. ഛിന്നഗ്രഹത്തില്‍നിന്ന് സാംപിള്‍ ശേഖരിച്ച് ഭൂമിയിലെത്തിക്കാനുള്ള നാസയുടെ പ്രഥമദൗത്യമായ ഓസിരിസ് റെക്സ് ആണ് വിജയകരമായി ‘ലാൻഡിങ്’

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ എട്ടു കോടി കിലോമീറ്റർ അകലെയുള്ള ഛിന്നഗ്രഹമായ ബെന്നുവിൽനിന്ന് ശേഖരിച്ച കല്ലും മണ്ണും ഉൾപ്പെടെയുള്ള അമൂല്യ സാംപിളുകള്‍ ഭൂമിയിലെത്തിച്ച് നാസ. ഛിന്നഗ്രഹത്തില്‍നിന്ന് സാംപിള്‍ ശേഖരിച്ച് ഭൂമിയിലെത്തിക്കാനുള്ള നാസയുടെ പ്രഥമദൗത്യമായ ഓസിരിസ് റെക്സ് ആണ് വിജയകരമായി ‘ലാൻഡിങ്’ പൂര്‍ത്തിയാക്കിയത്.

യുഎസിലെ യൂട്ടാ മരുഭൂമിയിലെ ടെസ്റ്റ് റേഞ്ചിലായിരുന്നു ഓസിരിസ് റെക്സിന്റെ തിരിച്ചിറക്കം. ഞായറാഴ്ച രാത്രി 8.12ന് സാംപിള്‍ റിട്ടേണ്‍ കാപ്‌സ്യൂള്‍ ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചു. പാരച്യൂട്ട് വിന്യസിച്ചാണു പേടകത്തിന്റെ വേഗം നിയന്ത്രിച്ചത്. 8.23ന് കാപ്‌സ്യൂള്‍ സുരക്ഷിതമായി യൂട്ടാ മരുഭൂമിയില്‍ വന്നിറങ്ങിയെന്നു നാസ അറിയിച്ചു. ബെന്നുവില്‍നിന്ന് 2 വര്‍ഷം മുൻപു ശേഖരിച്ച സാംപിളുകളാണു കാപ്സ്യൂളിലുള്ളത്.

ബെന്നുവിലേക്കും തിരികെ ഭൂമിയിലേക്കുമായി ഏതാണ്ട് 6.2 ബില്യൻ കിലോമീറ്ററായിരുന്നു ഓസിരിസിന്റെ യാത്ര. 250 ഗ്രാം സാംപിളുകളാണ് പേടകത്തിലുള്ളത്. ഭൂമിക്ക് പുറത്ത്, ഛിന്നഗ്രഹത്തില്‍ ഇറങ്ങുകയും അവിടെനിന്നു സാംപിളുകള്‍ ശേഖരിക്കുകയും ചെയ്ത ആദ്യദൗത്യമാണ്. 2016ല്‍ വിക്ഷേപിച്ച ഓസിരിസ് 2018ലാണ് ഛിന്നഗ്രഹമായ ബെന്നുവില്‍ ഇറങ്ങുന്നത്. 2020 ഒക്ടോബറിൽ ബെന്നുവില്‍ ഇറങ്ങി നിര്‍ണായക ദൗത്യം നിര്‍വഹിച്ചു.

അപ്പോളോ ദൗത്യത്തിനുശേഷം ആദ്യമായാണ് ഭൂമിക്കു പുറത്തുനിന്നും വസ്തുക്കള്‍ എത്തിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഭൂമിയുൾപ്പെടെ ഗ്രഹങ്ങളുടെ രൂപീകരണം, സൗരയൂഥത്തിന്റെ ഉദ്ഭവം, ജീവന്റെ ഉല്‍പ്പത്തി എന്നിവയെപ്പറ്റിയെല്ലാം നിര്‍ണായക വിവരങ്ങള്‍ ബെന്നുവിലെ സാംപിളുകളിൽനിന്നു ലഭിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.

English Summary: NASA's OSIRIS-REx returns samples of asteroid Bennu to Earth after historic 4-billion-mile journey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT