‘രാജ്യത്ത് എല്ലായിടത്തേക്കും വന്ദേഭാരത്’: 9 വന്ദേഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി
Mail This Article
ന്യൂഡൽഹി∙ കാസർകോട് – തിരുവനന്തപുരം ഉൾപ്പെടെ 9 വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി വെർച്വലായി നിർവഹിച്ചു. കേരളത്തിന്റെ രണ്ടാം വന്ദേഭാരത് ട്രെയിൻ കാസർകോടു നിന്നും പുറപ്പെട്ടു. രാജ്യത്ത് എല്ലായിടത്തേക്കും വന്ദേഭാരത് ട്രെയിനുകൾ എത്തുമെന്നും അത് ടൂറിസം വളർച്ചയ്ക്ക് വഴിയൊരുക്കുമെന്നും വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്തു സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു.
രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ്, കർണാടക, ബിഹാർ, ബംഗാൾ, കേരളം, ഒഡീഷ, ജാർഖണ്ഡ്, ഗുജറാത്ത് എന്നീ 11 സംസ്ഥാനങ്ങളിലായി പ്രധാന തീർഥാടന, വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണു പുതിയ സർവീസുകൾ.
ഉദയ്പുർ–ജയ്പുർ, തിരുനെൽവേലി–മധുര–ചെന്നൈ, ഹൈദരാബാദ്–ബെംഗളൂരു, വിജയവാഡ–ചെന്നൈ (റെനിഗുണ്ട വഴി), പട്ന–ഹൗറ, കാസർകോട്–തിരുവനന്തപുരം, റൂർക്കല–ഭുവനേശ്വർ പുരി, റാഞ്ചി–ഹൗറ, ജാംനഗർ–അഹമ്മദാബാദ് എന്നിവയാണ് പുതിയ സർവീസുകൾ.
English Summary: Prime Minister Narendra Modi flagged off new Vande Bharat trains