ADVERTISEMENT

കോഴിക്കോട്∙ ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കും. അതേസമയം കണ്ടെയ്ൻമെന്റ് സോണിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ പഠനം തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

കണ്ടെയ്ൻമെന്റ് സോണിൽ താമസിക്കുന്ന വിദ്യാർഥികൾക്ക് വിദ്യാലയങ്ങളിൽ പോവുന്നതിനു നിയന്ത്രണമുള്ളതിനാൽ ഇവർക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ എ. ഗീത നിർദ്ദേശം നൽകി. മാസ്കും സാനിറ്റൈസറും ഉൾപ്പടെയുള്ള സുരക്ഷ ക്രമീകരണങ്ങൾ പാലിച്ചു കൊണ്ടായിരിക്കും വിദ്യാലയങ്ങൾ പ്രവർത്തിക്കുക.

നിപ്പ രോഗബാധ പടരാതിരിക്കാൻ മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനം ഓൺലൈനാക്കി ജില്ലാ കലക്ടർ ഉത്തരവിറക്കിയിരുന്നു.

English Summary: Schools Operate Normally Outside Containment Zones, Online Learning Inside

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com