മധ്യപ്രദേശിൽ 21 വയസ്സിനു മുകളിലുള്ള അവിവാഹിതകൾക്ക് മാസം 1250 രൂപ; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

Mail This Article
×
ജബൽപുർ ∙ മധ്യപ്രദേശിൽ 21 വയസ്സിനു മുകളിലുള്ള അവിവാഹിതകൾക്ക് 1250 രൂപ പ്രതിമാസ ധനസഹായം അനുവദിക്കും. ഈ വർഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനത്ത് ബിജെപി സംഘടിപ്പിച്ച ജൻ ആശിർവാദ് യാത്രയുടെ ഭാഗമായി റാലിയിൽ പ്രസംഗിക്കുമ്പോഴാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ പ്രഖ്യാപനം.
1.32 കോടി വനിതകൾക്ക് ഉപകാരപ്പെടുന്ന ആനുകൂല്യം ഘട്ടം ഘട്ടമായി 3000 രൂപയായി ഉയർത്തുമെന്നും അറിയിച്ചു. ലാഡ്‌ലി ബെഹ്ന ആവാസ് യോജനയുടെ ഭാഗമായി വനിതകൾക്കായുള്ള സൗജന്യ ഭവനപദ്ധതിയുടെ ഉദ്ഘാടനവും നടന്നു. 4.75 ലക്ഷം വനിതകൾക്കു പ്രയോജനപ്പെടും. വനിതകൾക്ക് പാചകവാതകത്തിന് 450 രൂപ സബ്സിഡിയും പ്രഖ്യാപിച്ചു.
English Summary: Shivraj Singh Chouhan Announces Rs 1250 per month for Unmarried women
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.