കേരളത്തിലെ വന്ദേഭാരത് ട്രെയിനുകൾ ‘കണ്ടുമുട്ടി’; വിഡിയോ പങ്കുവച്ച് റെയിൽവേ
Mail This Article
കാസർകോട് ∙ കേരളത്തിലെ രണ്ടാമത്തെ വന്ദേഭാരത് ട്രെയിന്‍ ഫ്ലാഗ്ഓഫ് ചെയ്തതോടെ ഏറെ പ്രതീക്ഷയിലാണു യാത്രക്കാർ. ആലപ്പുഴ വഴിയുള്ള പുതിയ വന്ദേഭാരത് എക്‌സ്പ്രസ് അടക്കം ഒന്‍പത് വന്ദേഭാരത് സര്‍വീസുകളാണ് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. ഇതിനിടെ പുതിയ വന്ദേഭാരത്, സ്‌പെഷൽ സര്‍വീസിനിടെ നേരത്തെ സർവീസ് ആരംഭിച്ച വന്ദേഭാരതുമായി കണ്ടുമുട്ടുന്ന വിഡിയോ ശ്രദ്ധേയമായി.
കേരളത്തിലെ വന്ദേഭാരത് ട്രെയിനുകൾ കണ്ടുമുട്ടിയപ്പോൾ എന്ന് ആരംഭിക്കുന്ന കുറിപ്പോടെയാണ് ദക്ഷിണ റെയിൽവേ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ‘20634 തിരുവനന്തപുരം–കാസർകോട് വന്ദേഭാരത്, 02631 കാസർകോട്–തിരുവനന്തപുരം വന്ദേഭാരതിനെ കണ്ടുമുട്ടുന്നു’– സമൂഹമാധ്യമമായ എക്സിൽ റെയിൽവേ കുറിച്ചു. കാസർകോടിനും കാഞ്ഞങ്ങാടിനും മധ്യേയാണ് രണ്ടു ട്രെയിനുകളും കണ്ടുമുട്ടിയത്. പുതിയ വന്ദേഭാരതിൽനിന്നാണ് ദൃശ്യം പകർത്തിയത്.
English Summary: Two Kerala Vande Bharat Meets Each Other; Southern Railway Shares Video