ADVERTISEMENT

മുംബൈ ∙ എൻസിപി പിളർത്തി ബിജെപിക്കൊപ്പം ചേർന്നു മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായ അജിത് പവാറിന്റെ പ്രസ്താവന വീണ്ടും രാഷ്ട്രീയകേന്ദ്രങ്ങളിൽ ചർച്ചയാകുന്നു. ധനവകുപ്പിന്റെ ചുമതലയുള്ള താൻ നാളെ ഇവിടെയുണ്ടാകുമോ എന്നുറപ്പില്ല എന്നായിരുന്നു അജിത്തിന്റെ പരാമർശം.

‘‘ഇന്ന് എനിക്കു ധനവകുപ്പിന്റെ ചുമതലയാണുള്ളത്. എന്നാൽ നാളെ ഈ ചുമതലയുണ്ടാകുമോ ഇല്ലയോ എന്ന് എനിക്ക് ഉറപ്പു പറയാനാകില്ല’’– സഹകരണ വകുപ്പിന്റെ പരിപാടിയിൽ സംസാരിക്കവേ അജിത് പവാർ പറഞ്ഞു. മുംബൈയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരിപാടിയിൽനിന്നു വിട്ടുനിന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണു പ്രസ്താവന. സഹകരണ മേഖലയിലെ സ്ഥാപനങ്ങളും പഞ്ചസാര മില്ലുകളും സാമ്പത്തികഭദ്രത കൈവരിക്കണമെന്നും അജിത് വ്യക്തമാക്കി.

മഹാരാഷ്ട്രയിലെത്തിയ അമിത് ഷാ, മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരുടെ വസതികളും സന്ദർശിച്ചിരുന്നു. നേരത്തേ മറ്റു പരിപാടികൾ ഏറ്റതിനാലാണ് അമിത് ഷായുടെ ചടങ്ങിൽ പങ്കെടുക്കാതിരുന്നതെന്നും മറ്റു പ്രചാരണങ്ങളിൽ അടിസ്ഥാനമില്ലെന്നുമാണു അജിത്തിന്റെ പ്രതികരണം. അജിത് വിഭാഗത്തിലെ 40 എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി തിരഞ്ഞെടുപ്പ് കമ്മിഷനു സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. 53 എംഎൽഎമാരാണ് എൻസിപിക്ക് ആകെയുള്ളത്.

English Summary: "Can't Say Whether...": Ajit Pawar Days After No-Show At Amit Shah's Visit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com