കാസർകോട് സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; 3 സഹോദരിമാർ ഉൾപ്പെടെ 5 മരണം

Mail This Article
ബദിയടുക്ക∙ കാസർകോട് ബദിയടുക്ക പള്ളത്തടുക്കയിൽ സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു. ഓട്ടോറിക്ഷയിലെ യാത്രക്കാരാണ് മരിച്ചത്. മൊഗ്രാൽ സ്വദേശികളായ ഓട്ടോ ഡ്രൈവർ അബ്ദുൽ റൗഫ്, യാത്രക്കാരായ ബീഫാത്തിമ, നബീസ, ഉമ്മു ഹലീമ, ബിഫാത്തിമ മൊഗർ എന്നിവരാണു മരിച്ചത്. മരിച്ച സ്ത്രീകളിൽ മൂന്നു പേർ സഹോദരങ്ങളാണ്. ഇവർ പള്ളത്തടുക്കയിലെ ബന്ധുവീട്ടിലേക്കു ഓട്ടോയിൽ പോവുകയായിരുനെന്ന് കാസർകോട് എംഎൽഎ എൻ.എ. നെല്ലിക്കുന്ന് പറഞ്ഞു.
മൃതദേഹങ്ങൾ കാസർകോട് ജനറൽ ആശുപത്രിയിൽ. ഇന്നു വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയുടെ ഒരു ഭാഗം പൂർണമായും തകർന്നു. സ്കൂൾ ബസ് കുട്ടികളെ വീടുകളിൽ ഇറക്കി തിരിച്ചുവരുമ്പോഴാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. ബസിൽ കുട്ടികൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
English Summary: 5 killed in Kasaragod as school bus and autorickshaw collides