ബിജെപി സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്ത് നിതീഷ് കുമാർ; രാഷ്ട്രീയമില്ലെന്നു വിശദീകരണം

Mail This Article
×
പട്ന ∙ ജനസംഘം സ്ഥാപകൻ ദീൻ ദയാൽ ഉപാധ്യായ ജയന്തി ആഘോഷ ചടങ്ങിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പങ്കെടുത്തത് രാഷ്ട്രീയ അഭ്യൂഹങ്ങൾക്കിടയാക്കി. ബിജെപി സംഘടിപ്പിച്ച ചടങ്ങിൽ നിതീഷ് പങ്കെടുത്തത് എൻഡിഎയുമായി വീണ്ടും അടുക്കുന്നതിന്റെ സൂചനയാണെന്നു വാർത്തകൾ പ്രചരിച്ചു.
അതേസമയം, ചടങ്ങിൽ പങ്കെടുത്തതിൽ രാഷ്ട്രീയമില്ലെന്നു നിതീഷ് കുമാർ പ്രതികരിച്ചു. ദീൻ ദയാൽ ജയന്തി സംസ്ഥാന സർക്കാർ പരിപാടിയായി മുൻപു പ്രഖ്യാപിച്ചിരുന്നതിനാലാണ് താൻ പങ്കെടുത്തതെന്നും നിതീഷ് ന്യായീകരിച്ചു. ബിജെപി – ജെഡിയു സർക്കാർ അധികാരത്തിലിരുന്ന കാലത്താണു ദീൻ ദയാൽ ജയന്തി ബിഹാർ സർക്കാർ പരിപാടിയായി പ്രഖ്യാപിച്ചത്.
English Summary: Nitish Kumar attends BJP function; downplays speculation about NDA return
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.