ആലപ്പുഴയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; ആശുപത്രി അധികൃതർക്കെതിരെ ബന്ധുക്കൾ

Mail This Article
ആലപ്പുഴ∙ പ്രസവത്തെ തുടർന്നു യുവതി മരിച്ചു. പൊന്നാട് പുത്തൻപുര വെളി രവീന്ദ്രൻ-രേണുക ദമ്പതികളുടെ മകൾ രജിത(33)യാണു മരിച്ചത്. കുമരകം സ്വദേശി നിധീഷിന്റെ ഭാര്യയാണ്. സംഭവത്തിൽ ആലപ്പുഴ വനിതാ – ശിശു ആശുപത്രി അധികൃതർക്കെതിരെ ബന്ധുക്കൾ ആരോഗ്യമന്ത്രിക്കും പൊലീസിനും പരാതി നൽകി.
കഴിഞ്ഞ വ്യാഴാഴ്ചാണ് വനിതാ – ശിശു ആശുപത്രിയിൽ രജിത പ്രസവിച്ചത്. പ്രസവത്തെ തുടർന്ന് അബോധാവസ്ഥയിലായ രജിതയെ വണ്ടാനം മെഡിക്കൽ കോളജിലേക്കു മാറ്റി. ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.
വനിതാ – ശിശു ആശുപത്രിയിൽ നൽകിയ അനസ്തേഷ്യയിലെ പിഴവാണു മരണകാരണമെന്നു ബന്ധുക്കൾ ആരോപിക്കുന്നു. രജിതയ്ക്കെടുക്കുന്ന ഇൻജക്ഷന്റെ ചെലവ് തങ്ങൾ വഹിച്ചോളാമെന്ന് വനിതാ ആശുപത്രിയിലെ ഡോക്ടർമാർ വാഗ്ദാനം ചെയ്തതായി ബന്ധുക്കൾ പറഞ്ഞു.
English Summary: Woman died after giving birth; relatives complained against hospital