ADVERTISEMENT

ബെംഗളൂരു ∙ കാവേരി നദിയിൽനിന്നും തമിഴ്നാടിന് അധികജലം വിട്ടുനൽകാനുള്ള കർണാടക സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് കർഷക, കന്നഡ അനുകൂല സംഘടനകൾ ബെംഗളൂരു നഗരത്തിൽ നടത്തിയ ബന്ദിനു സമ്മിശ്ര പ്രതികരണം. കാവേരി ജല സംരക്ഷണ സമിതി പ്രസിഡന്റ് കുറുബാര ശാന്തകുമാറിന്റെ നേതൃത്വത്തിൽ മൈസൂരു റോഡ് സർക്കിളിൽ പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഫ്രീഡം പാർക്ക്, ടൗൺഹാൾ എന്നിവിടങ്ങളിലും പ്രതിഷേധങ്ങൾ അരങ്ങേറി.

വിമാനത്താവളം ഉൾപ്പെടെ പ്രധാന മേഖലകളിലേക്കു ബിഎംടിസി സർവീസ് നടത്തിയെങ്കിലും യാത്രക്കാർ കുറവായിരുന്നു. കർണാടക ആർടിസി സർവീസ് നടത്തിയില്ല. വൈകിട്ട് 6 മണി വരെയുള്ള മുഴുവൻ സർവീസുകളും കേരള ആർടിസി നിർത്തിവച്ചു. ഓട്ടോ സർവീസ് ഭാഗികമായിരുന്നു. വെബ് ടാക്സി സർവീസുകൾ മുടങ്ങിയത് വിമാനത്താവളത്തിൽ നിന്നടക്കമുള്ള യാത്രക്കാരെ വലച്ചു. എന്നാൽ നമ്മ മെട്രോ പതിവു പോലെ സർവീസ് നടത്തിയത് ആശ്വാസമായി. വ്യാപാരസ്ഥാപനങ്ങളും മാളുകളും അടഞ്ഞു കിടന്നു.

റസ്റ്ററന്റ് ഉടമകളുടെ സംഘടന ബന്ദിനെ പിന്തുണച്ചിട്ടില്ലെങ്കിലും നാമമാത്രമായ റസ്റ്ററന്റുകൾ മാത്രമാണു തുറന്നത്. സ്കൂളുകളും കോളജുകളും അവധി പ്രഖ്യാപിച്ചിരുന്നു. ഐടി കമ്പനികൾ വർക്ക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്തി. ബിജെപി, ജനതാദൾ (എസ്), ആം ആദ്മി പാർട്ടികളും ഒട്ടേറെ സംഘടനകളും ബന്ദിനു പിന്തുണ പ്രഖ്യാപിച്ചു. കന്നഡ അനുകൂല സംഘടനയായ കന്നഡ ചലുവലി വാട്ടാൽ പക്ഷ 29ന് കർണാടക ബന്ദിന് ആഹ്വാനം ചെയ്തു.

English Summary: Bengaluru Bandh over Cauvery Row- Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT