മത്സ്യബന്ധനത്തിനിടെ കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Mail This Article
×
ആലപ്പുഴ∙ തിങ്കളാഴ്ച മത്സ്യബന്ധനത്തിനിടെ കടലിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം അർത്തുങ്കൽ ഭാഗത്ത് കടലിൽ കണ്ടെത്തിയതായി വിവരം. മത്സ്യത്തൊഴിലാളികൾ തിരച്ചിലിനായി വള്ളങ്ങളിൽ അവിടേക്ക് തിരിച്ചു. പൊലീസിന് ഇതു സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ലെന്നാണ് സൂചന.
മാരാരിക്കുളം വടക്ക് പഞ്ചായത്ത് കാട്ടൂർ വാഴക്കൂട്ടത്തിൽ ജിബിൻ അലക്സാണ്ടറിനെ (28) തിങ്കളാഴ്ച പുലർച്ചെയാണ് കടലിൽ കാണാതായത്. ‘മാലാഖ’ എന്ന വള്ളത്തിലുണ്ടായിരുന്ന ജിബിൻ വള്ളത്തിൽ നിന്നും കടലിലേക്ക് വലയിടുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. തിങ്കളാഴ്ച തിരച്ചിൽ നടത്തിയിരുന്നെങ്കിലും മൃതദേഹം കണ്ടെത്താനായില്ല.
English Summary: Body youth who went missing in the sea while fishing was found in Alappuzha
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.