ADVERTISEMENT

പാലക്കാട്∙ 2 യുവാക്കളുടെ മൃതദേഹം പാടത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പാലക്കാട് കൊടുമ്പ് പഞ്ചായത്തിലെ കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് ലക്ഷം വീട് കോളനിയിലാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. നാളെ തഹസിൽദാരുടെ സാന്നിധ്യത്തിലേ ഇവ പുറത്തെടുക്കൂ. മൃതദേഹങ്ങൾ ആരുടേതാണെന്നു പൊലീസ് സ്ഥിരീകരിക്കുന്നില്ല. 

നേരത്തെ വെനേലി ഭാഗത്ത് അടിപിടിക്കേസുമായി ബന്ധപ്പെട്ട് 4 യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇവർ കരിങ്കരപ്പുള്ളിയിൽ ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്. ഇവരിൽ 2 പേരുടെ മൃതദേഹമാണ് കിട്ടിയതെന്നാണു സംശയം. മറ്റുള്ള രണ്ടു പേരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചപ്പോൾ ഇന്നു വൈകിട്ട് 5 മണിയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പ്രദേശം പൊലീസ് കാവലിലാണ്.

English Summary: Bodies of 2 youths who went missing in Palakkad were found buried in a field

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com