നഗരസഭയിൽനിന്നു പൊതുജനങ്ങൾക്ക് യഥാസമയം സേവനം ലഭ്യമാക്കണം: മനുഷ്യാവകാശ കമ്മിഷൻ

Mail This Article
കോഴിക്കോട്∙ തദ്ദേശ സ്വയം ഭരണ പൊതു സർവീസ് രൂപീകരണവുമായി ബന്ധപ്പെട്ടു നടക്കുന്ന സ്ഥലംമാറ്റങ്ങളിൽ സ്ഥലംമാറി പോകുന്നവരും ജോലിയിൽ പ്രവേശിക്കുന്നവരും നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ ചുമതല ഏറ്റെടുക്കുന്നതായി തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ഫറോക്ക് നഗരസഭയിലെ ജീവനക്കാരുടെ ദൗർലഭ്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതു താൽപ്പര്യ ഹർജിയിലാണ് കമ്മിഷൻ ആക്റ്റിങ് ചെയർപഴ്സൺ കെ.ബൈജുനാഥിന്റെ ഉത്തരവ്.
സ്ഥലംമാറി പോകുന്ന ജീവനക്കാരൻ തന്റെ ചുമതല മറ്റൊരാളെ ഏൽപ്പിച്ചിരുന്നെങ്കിൽ ഫറോക്ക് നഗരസഭയ്ക്കെതിരെ പൊതുജനങ്ങൾക്കിടയിൽനിന്നു പരാതിയുണ്ടാകുമായിരുന്നില്ലെന്ന് കമ്മിഷൻ പറഞ്ഞു ഇക്കാര്യം നഗരസഭാ സെക്രട്ടറി ശ്രദ്ധിക്കേണ്ടതായിരുന്നു. നഗരസഭയിൽനിന്നു പൊതുജനങ്ങൾക്ക് യഥാസമയം സേവനം ലഭ്യമാക്കുന്നതായി സെക്രട്ടറി ഉറപ്പാക്കണമെന്നും കമ്മിഷൻ പറഞ്ഞു. തദ്ദേശ സർവീസ് രൂപീകരണത്തെ തുടർന്നുണ്ടായ പൊതുസ്ഥലംമാറ്റത്തിൽ അനുഭവപ്പെട്ട പ്രയാസങ്ങൾ ഇതിനകം പരിഹരിച്ചതായി നഗരസഭാ സെക്രട്ടറി കമ്മിഷനെ അറിയിച്ചു. കല്ലായി സ്വദേശി കെ.ടി.അബ്ദുൽ മനാഫ് സമർപ്പിച്ച പരാതിയിലാണ് നടപടി.
English Summary: Human Rights Commission on Feroke Municipality staff Shortage