എംസി റോഡിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; ഒട്ടേറെപ്പേർക്ക് പരുക്ക്

Mail This Article
×
ഉദയഗിരി∙ എംസി റോഡിൽ അടൂർ മിത്രപുരത്തിനു സമീപം ഉദയഗിരിയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബസ് യാത്രക്കാർക്ക് പരുക്കേറ്റു. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്കു ശേഷമാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്കു മാറ്റി. അപകടത്തെ തുടർന്ന് എം.സി.റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.
English Summary: KSRTC bus collides with lorry on MC Road Near Adoor; Many people are injured
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.