നിതീഷ് കുമാർ ആർജെഡിയുടെ ചക്രവ്യൂഹത്തിൽ അകപ്പെട്ട് വലയുന്നു: ഉപേന്ദ്ര ഖുശ്വാഹ

Mail This Article
×
പട്ന∙ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആർജെഡിയുടെ ചക്രവ്യൂഹത്തിൽ അകപ്പെട്ടു വലയുകയാണെന്ന് രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി (ആർഎൽഎസ്പി) അധ്യക്ഷൻ ഉപേന്ദ്ര ഖുശ്വാഹ. നിതീഷിന്റെ മുഖഭാവം കാണുമ്പോൾ തനിക്കു സഹതാപമുണ്ട്. ആർജെഡി ചക്രവ്യൂഹത്തിൽനിന്നു നിതീഷിനു രക്ഷപ്പെടാനാകുമോയെന്നു സംശയമുണ്ടെന്നും ഉപേന്ദ്ര ഖുശ്വാഹ പറഞ്ഞു.
‘‘നിതീഷ് കുമാറിന്റെ ജനതാദൾ (യു) നാശത്തിലേക്ക് നീങ്ങുകയാണ്. ജെഡിയു നിയമസഭാ അംഗബലം പ്രഭാവകാലവുമായി താരതമ്യം ചെയ്യുമ്പോൾ മൂന്നിലൊന്നായി കുറഞ്ഞു. മുഖ്യമന്ത്രി പദം ആർജെഡിക്കു കൈമാറാനുള്ള തയാറെടുപ്പിലാണ് നിതീഷ്. ലാലു യാദവുമായി സഖ്യമുണ്ടാക്കിയ നിതീഷിനെ സ്വന്തം സമുദായമായ കുർമികൾ കൈവിടും’’– ഉപേന്ദ്ര ഖുശ്വാഹ പ്രവചിച്ചു.
English Summary: Nitish Kumar is preparing to hand over the CM post to RJD: Upendra Kushwaha
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.