ADVERTISEMENT

പീരുമേട്∙ പീ‍ഡനക്കേസ് പ്രതികളെ സംരക്ഷിച്ച പീരുമേട് ഡിവൈഎസ്പിക്ക് സസ്പെൻഷൻ. ജെ.കുര്യാക്കോസിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

കട്ടപ്പനയിലെ സ്വർണവ്യാപാരി, അതിഥി തൊഴിലാളിയായ യുവതിയെ കുമളിയിലെ റിസോർട്ടിലെത്തിച്ച് പീഡിപ്പിച്ച കേസിൽ വ്യാപാരിയെ അറസ്റ്റു ചെയ്യരുതെന്ന് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് കുര്യാക്കോസ് നിർ‌ദേശം നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് സസ്പെൻഷൻ. സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ കുമളി മുൻ എസ്ഐ പി.ഡി.അനൂപ്മോനെയും സസ്പെൻഡ് ചെയ്തിരുന്നു.

English Summary: Peermade DySP suspended

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT