ADVERTISEMENT

തിരുവനന്തപുരം∙ കൈക്കൂലി ആരോപണത്തിൽ, ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പഴ്സനൽ അസിസ്റ്റന്റ് അഖിൽ പി.മാത്യുവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. ഡോക്ടർ നിയമനത്തിനായി തനിക്കു കൈക്കൂലി നൽകിയെന്ന മലപ്പുറം സ്വദേശി ഹരിദാസന്റെ ആരോപണത്തെ തുടർന്നാണ് അഖിൽ പരാതി നൽകിയത്. വഞ്ചനാകുറ്റമാണ് ചുമത്തിയിരിക്കുന്നത്. 

അഖിലിന്റെ മൊഴി കന്റോൺമെന്റ് പൊലീസ് രേഖപ്പെടുത്തി. പരാതി നൽകാൻ മന്ത്രി വീണാ ജോർജും അഖിലിനു നിർദേശം നൽകിയിരുന്നു. പരാതിക്കാരനെയോ ഇടനിലക്കാരനെയോ അറിയില്ലെന്ന് അഖിൽ പൊലീസിനോട് പറഞ്ഞു. പ്രതിയുടെ സ്ഥാനത്ത് അജ്ഞാതന്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതി അഖിൽ മാത്യുവിന്റെ പേരു പറഞ്ഞ് ആൾമാറാട്ടം നടത്തി വിശ്വാസവഞ്ചന ചെയ്തു മലപ്പുറം സ്വദേശിയായ ഹരിദാസില്‍നിന്ന് പണം കൈപ്പറ്റിയതായി എഫ്ഐആറിൽ പറയുന്നു. 

പത്തനംതിട്ട സ്വദേശി അഖിൽ സജീവിനെതിരെയാണ് അന്വേഷണം. ഐപിസി 419, 420 (വഞ്ചന) വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇയാളാണ് പഴ്സനൽ സ്റ്റാഫിലെ അഖിൽ മാത്യുവിനെ പരിചയപ്പെടുത്തിയതെന്നാണ് ഹരിദാസൻ ആരോഗ്യമന്ത്രിക്കു നൽകിയ പരാതിയിൽ പറയുന്നത്.  മകന്റെ  ഭാര്യയ്ക്ക് മെഡിക്കൽ ഓഫിസർ നിയമത്തിന് 5 ലക്ഷം രൂപ ഘട്ടംഘട്ടമായി നൽകാൻ ആവശ്യപ്പെട്ടെന്നും ഒരു ലക്ഷംരൂപ അഖിൽ മാത്യുവിനു നൽകിയതായും ഹരിദാസൻ ആരോപിക്കുന്നു.

English Summary: Bribery Allegation: Police Case Registered on Akhil Mathew's Complaint

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com