കരുവന്നൂർ ബാങ്ക് തട്ടിപ്പ്: കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിന് മാധ്യമങ്ങൾക്ക് വിലക്ക്

Mail This Article
കൊച്ചി∙ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങൾക്ക് വിലക്ക്. മാധ്യമങ്ങൾ കോടതിയിൽ കയറേണ്ടെന്ന് എറണാകുളം സിബിഐ േകാടതി ജഡ്ജി നിര്‍ദേശിച്ചു.
കേസിൽ അറസ്റ്റിലായ സിപിഎം അത്താണി ലോക്കൽ കമ്മിറ്റിയംഗവും വടക്കാഞ്ചേരി നഗരസഭാംഗവുമായ പി.ആർ.അരവിന്ദാക്ഷന്‍, ബാങ്ക് മുൻ സീനിയർ അക്കൗണ്ടന്റ് സി.കെ.ജിൽസിന്‍ എന്നിവരുടെ 3 ദിവസത്തെ കസ്റ്റഡിക്കായി ഇഡി നൽകിയ അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിർദേശം.
കള്ളപ്പണ നിരോധനനിയമപ്രകാരമാണ് ഇരുവരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇത്തരം കേസുകൾ ദേശസുരക്ഷയുമായി ബന്ധപ്പെട്ടതുകൊണ്ട് േകാടതി നടപടികൾ ‘ഇൻ ക്യാമറ’ വേണോ വേണ്ടേയാ എന്ന് കോടതിക്ക് തീരുമാനിക്കാം. ഇതേത്തുടർന്നാണ് വിലക്ക് ഏർപ്പെടുത്തിയതെന്നാണ് വിവരം.
ബെനാമികളുടെ പേരിൽ 150 കോടി രൂപ വായ്പയെടുത്തുള്ള തട്ടിപ്പിനു കൂട്ടുനിന്നെന്നാണ് അരവിന്ദാക്ഷനും ജിൽസിനുമെതിരായ ആരോപണം. ഇടപാടുകാർ വായ്പയെടുക്കുമ്പോൾ നൽകിയ രേഖകൾ പോലും ദുരുപയോഗം ചെയ്തതായി കണ്ടെത്തിയിരുന്നു.
English Summary: Karuvannur Bank Scam: Media Banned From Reporting Court Proceedings