ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിന് വലിയ സംഭാവന നൽകിയവരെപ്പോലും സമൂഹം മറന്നുപോകുന്ന സ്ഥിതി ദുഃഖകരമാണെന്ന് ഗോവ ഗവർണർ അഡ്വ. പി.എസ്.ശ്രീധരൻ പിള്ള. കെ.ആർ.മോഹൻ രചിച്ച 'പോക്കുവെയിൽ എന്ന' നോവലിന്റെ പ്രകാശനം നിർവക്കുകയായിരുന്നു അദ്ദേഹം. നിർദയം വിസ്മരിക്കപ്പെടുന്ന ഒരു പോസ്റ്റ്മാനെക്കുറിച്ചുള്ള നോവലിന്റെ ഇതിവൃത്തവുമായി ബന്ധപ്പെട്ടായിരുന്നു പരാമർശം. എം.കെ.കെ. നായർ, വർഗീസ് കുര്യൻ, രാജൻ പിള്ള തുടങ്ങിയവരുടെ പേര് ശ്രീധരന്‍ പിള്ള പ്രസംഗത്തില്‍ പരാമർശിച്ചു.   

ഗവർണർ എന്ന പദവി ആവശ്യമാണോ എന്ന ചോദ്യം പലരും ഉന്നയിക്കാറുണ്ട്. ഭരണഘടന അസംബ്ലിയിലെ ചർച്ചകൾ ഒന്ന് വായിച്ചു നോക്കുക എന്നതാണ് അവർക്ക് നൽകാവുന്ന ഏറ്റവും ലളിതമായ മറുപടിയെന്നും ശ്രീധരൻ പിള്ള  പറഞ്ഞു. അക്ഷരത്തിന് നാശമില്ലാത്തത് എന്ന അർഥം മാത്രമല്ല ദൈവികത്വവുമുണ്ടെന്ന് പുസ്തകത്തിന്റെ ആദ്യ പ്രതി സ്വീകരിച്ചുകൊണ്ട് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.  അക്ഷരങ്ങളുടെയും ആശയങ്ങളുടെയും മഹാസാഗരത്തെ നിശ്ചിതമായി പരിമിതപ്പെടുത്തുന്ന പുസ്തകങ്ങൾ അറിവിന്റെ സാർഥക സംഗ്രഹമാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.

രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുൻ അംബാസഡർ ടി.പി.ശ്രീനിവാസൻ, ഐഎസ്ആർഒ മുൻ ചെയർമാൻ ജി.മാധവൻ നായർ, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി, വിവരാവകാശ കമ്മിഷണർ വിശ്വാസ് മേത്ത തുടങ്ങിയവർ പങ്കെടുത്തു.

English Summary: Sad that society forgets even those who have made great contributions: PS Sreedharan Pillai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT