സുഹൃത്തുക്കൾക്കൊപ്പം നീന്തുന്നതിനിടെ കാണാതായ വിദ്യാർഥി മരിച്ചു

Mail This Article
×
കോഴിക്കോട്∙ പൂനൂർ പുഴയിൽ നീന്തുന്നതിനിടെ കാണാതായ വിദ്യാർഥി മരിച്ചു. കക്കോടി പുവ്വത്തൂർ പാലന്നുകണ്ടിയിൽ സരസന്റെ മകൻ കാർത്തിക്കാണു (14) മരിച്ചത്. സുഹൃത്തുക്കളായ നാലുപേർക്കൊപ്പം കുളിക്കാനിറങ്ങിയ കാർത്തിക് ഒഴുക്കിൽപ്പെട്ടു മുങ്ങിപ്പോവുകയായിരുന്നു. വെള്ളിമാടുകുന്നിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയും കോഴിക്കോട് സ്കൂബ മുങ്ങൽ വിദഗ്ധരും നടത്തിയ തിരച്ചിലിൽ മൂന്നുമണിക്കൂറിനു ശേഷം കാർത്തിക്കിനെ കണ്ടെത്തി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പറമ്പിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിയാണു കാർത്തിക്.
English Summary: Student was gone missing while swimming with friends
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.