എട്ടുവയസ്സുകാരിയെ കാട്ടിൽകൊണ്ടുപോയി പീഡിപ്പിച്ചു; ഒൻപതുകാരൻ പിടിയിൽ
Mail This Article
ലക്നൗ∙ ഒൻപത് വയസ്സുകാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി. ഉത്തർപ്രദേശിലെ സുശാന്ത് ഗോൾഫ് സിറ്റി പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: അർജുൻഗൻജിൽ ഭിക്ഷാടനം നടത്തിയാണ് പെൺകുട്ടിയും കുടുംബവും ജീവിച്ചിരുന്നത്. ബലൂൺ വിൽപ്പനയായിരുന്നു ആൺകുട്ടി ചെയ്തിരുന്നത്. ഇരുവർക്കും പരസ്പരം അറിയാമായിരുന്നു. ചൊവ്വാഴ്ച രാത്രി പെൺകുട്ടിയുടെ സ്ഥലത്ത് ആൺകുട്ടി എത്തി. തുടർന്ന് പെൺകുട്ടിയെ ഏകന സ്റ്റേഡിയത്തിനു പിറകിലുള്ള കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡിപ്പിക്കപ്പെട്ട വിവരം പെൺകുട്ടി പിതാവിനെ അറിയിക്കുകയും പിതാവ് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. സംഭവ സ്ഥലത്തുനിന്നും മുങ്ങിയ ആൺകുട്ടിയെ പിന്നീട് പൊലീസ് പിടികൂടി
പെൺകുട്ടിയെ ആരോഗ്യ പരിശോധനകൾക്കായി ആശുപത്രിയിലേക്ക് മാറ്റി. വനിതാ ശിശുക്ഷേമ സമിതിയുടെ നിർദേശാനുസരണമായിരിക്കും ആൺകുട്ടിയുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നതെന്നും പൊലീസ് പറഞ്ഞു.
English Summary: 9-year-old boy rapes minor in Lucknow