ADVERTISEMENT

‌ചെന്നൈ∙ കരൂർ ചെന്നസമുദ്രം മുനിസിപ്പൽ കൗൺസിലർ രൂപയെ കൊലപ്പെടുത്തിയ കേസിൽ വീട്ടുജോലിക്കാരിയെയും ഭർത്താവിനെയും അറസ്റ്റ് ചെയ്തു. രൂപയുടെ വീട്ടുജോലിക്കാരിയായിരുന്ന നിത്യ, ഭർത്താവ് കതിർവേൽ എന്നിവരാണ് പിടിയിലായത്. ആഭരണങ്ങൾ കൈക്കലാക്കാനാണ് കൊലപാതകം നടത്തിയതെന്ന് പ്രതികൾ സമ്മതിച്ചു. ഇവർ മോഷ്ടിച്ച 7 പവൻ സ്വർണം പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു.

ഈറോഡ് ചെന്നസമുദ്രം നഗരസഭ 7–ാം വാർഡിലെ ഡിഎംകെ കൗൺസിലറായ രൂപയുടെ മൃതദേഹം കരൂർ ബാലമലയ്ക്ക് സമീപം റോഡരികിലാണ് കണ്ടെത്തിയത്. തലയിൽ ഗുരുതരമായി പരുക്കേറ്റ നിലയിലായിരുന്നു മൃതദേഹം. കരൂരിൽ ജോലിക്കു പോയ രൂപ തിരിച്ചെത്താത്തിനെ തുടർന്ന് മകൻ നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയായിരുന്നു.

English Summary: Chennasamudram Municipal Councilor Death: Housekeeper and Husband Arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT