മുത്തശ്ശനൊപ്പം റോഡിലൂടെ നടക്കവേ മതിലിടിഞ്ഞു ദേഹത്ത് വീണു, ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

Mail This Article
×
പാലക്കാട്∙ പോത്തമ്പാടം കാടംകുറിശ്ശിയിൽ മതിലിടിഞ്ഞു ശരീരത്തിൽ വീണ ഒന്നര വയസ്സുകാരൻ മരിച്ചു. വിൽസൺ-ഗീത ദമ്പതികളുടെ മകൻ വേദവ് ആണ് മരിച്ചത്. മുത്തശ്ശനൊപ്പം വീടിനു സമീപത്തെ റോഡിലൂടെ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബലക്ഷയമുള്ള മതിൽ ഇടിഞ്ഞു കുട്ടിയുടെ ശരീരത്തിലേക്കു വീണെന്നു നാട്ടുകാർ പറഞ്ഞു. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സഹോദരി: വേദ.
English Summary: Kid died after wall fell on him in Palakkad
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.