തൃശൂരിൽ നിയന്ത്രണം വിട്ട കാർ മരത്തിടിലിച്ച് 2 മരണം; ഡിവൈഡറിൽത്തട്ടി ബൈക്ക് മറിഞ്ഞ് ഒരാളും മരിച്ചു

Mail This Article
തൃശൂർ∙ കയ്പമംഗലം വഞ്ചിപ്പുരയിൽ കാർ മരത്തിലിടിച്ച് രണ്ട് യുവാക്കൾക്കു ദാരുണാന്ത്യം. കയ്പമംഗലം പള്ളിത്താനം സ്വദേശികളായ മതിലകത്തു വീട്ടിൽ മുഹമ്മദിന്റെ മകൻ അബ്ദുൽ ഹസീബ് (19), കുന്നുങ്ങൽ അബ്ദുൽ റസാഖിന്റെ മകൻ ഹാരിസ് (19) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന നാലു പേർക്കു പരുക്കേറ്റു. വലപ്പാട് സ്വദേശികളായ അഭയ് കൃഷ്ണ, അനന്തു, അർജുൻ, കയ്പമംഗലം സ്വദേശി വിഷ്ണു എന്നിവർക്കാണു പരുക്കേറ്റത്. സുഹൃത്തുക്കളായ ഏഴു പേരാണ് കാറിൽ ഉണ്ടായിരുന്നത്.
ഇന്നു പുലർച്ചെ ഒരു മണിയോടെയാണ് അപകടം. ചളിങ്ങാട് നബിദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി കണ്ടു മടങ്ങുകയായിരുന്നു സംഘമെന്നാണ് വിവരം. പരുക്കേറ്റവരെ കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹസീബിന്റെയും ഹാരിസിന്റെയും ജീവൻ രക്ഷിക്കാനായില്ല.
തൃശൂരിൽത്തന്നെ ആറാംകല്ലിൽ ഡിവൈഡറിൽ തട്ടി ബൈക്ക് മറിഞ്ഞ് പാണഞ്ചേരി സ്വദേശി വിഷ്ണു (27) മരിച്ചു.
English Summary: Tragic Car Accident Claims Two Lives in Thrissur