ADVERTISEMENT

തൃശൂർ∙ ഇരുവഞ്ഞിപ്പുഴ അറബിക്കടലിനെങ്കില്‍ വിയ്യൂര്‍ ജയിൽ മൊയ്തീനുള്ളതാണെന്ന് കെപിസിസി പ്രസിഡന്റ് സുധാകരന്‍. കരുവന്നൂരിൽ നിന്ന് തൃശൂർ കലക്ടറേറ്റിലേക്ക് നടത്തിയ സഹകരണ സംരക്ഷണ പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു അദ്ദേഹം.

‘‘പിണറായി വിജയന്‍ കൊള്ളക്കാര്‍ക്ക് കാവലിരിക്കുകയാണ്. ഊണിലും ഉറക്കത്തിലും എങ്ങനെ കൊള്ള നടത്താമെന്നാണ് മുഖ്യമന്ത്രി ചിന്തിക്കുന്നത്. ഇരുവഞ്ഞിപ്പുഴ അറബിക്കടലിന്റെ സ്വന്തമാണെങ്കിൽ വിയ്യൂർ ജയിൽ എ.സി.മൊയ്തീൻ നിങ്ങൾക്ക് സ്വന്തമാണ്. പിണറായി വിജയൻ ആർക്കും വേണ്ടാത്ത ചരക്കാണ്. ആരാണ് നിങ്ങൾക്ക് ഭീഷണി. ആരാണ് നിങ്ങളുടെ പുറകെ വരുന്നത്. ഒരു പട്ടിയും വരുന്നില്ല. സുരക്ഷ ഒരുക്കുന്നതിന് വേണ്ടി ജനങ്ങളുടെ പണം ചെലവഴിക്കേണ്ട.  

ലാവലിന്‍ കേസ് 37 തവണ സുപ്രീംകോടതിയില്‍ മാറ്റിവെച്ചു. സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ഇത്രയും തവണ ഒരു കേസ് മാറ്റിവെച്ചിട്ടുണ്ടോ? ആ കേസെടുത്താല്‍ പിണറായി വിജയന്‍ ഇരുമ്പഴിക്കുള്ളിലേക്ക് പോകുമെന്ന് സുനിശ്ചിതമാണ്. ബിജെപി ഒരു ഭാഗത്ത് പിണറായി വിജയനെ സംരക്ഷിക്കുന്നു. മറുഭാഗത്ത് ബിജെപി നേതാക്കളുടെ കൊള്ളയ്ക്ക് ഇടതുസര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു. വേണ്ടി വന്നാൽ വിമോചന നടത്താനുള്ള യൗവ്വനം കോൺഗ്രസിനുണ്ട്’’.– സുധാകരൻ പറഞ്ഞു.

 

English Summary: Protest on Karuvannur bank scam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT