ജൈടെക്സ് സാങ്കേതികവിദ്യാ പ്രദർശനത്തിലേക്ക് കേരളത്തിൽ നിന്ന് 30 ഐടി കമ്പനികൾ
Mail This Article
കോഴിക്കോട്∙ ദുബായിയിലെ ജൈടെക്സ് സാങ്കേതികവിദ്യാ പ്രദർശനത്തിൽ കേരളത്തിൽ നിന്നുള്ള 30 ഐടി കമ്പനികൾ അണിനിരക്കുന്നു. വേൾഡ് ട്രേഡ് സെന്ററിൽ ഒക്ടോബർ 16നാണ് പ്രദർശനം ആരംഭിക്കുന്നത്.
ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക് തുടങ്ങിയ ഐടി പാർക്കുകൾ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വിവിധ കമ്പനികളാണ് പങ്കെടുക്കുന്നത്. ഐടി കമ്പനികളുടെ കൂട്ടായ്മയായ ജിടെക്കിന്റെയും കേരളാ ഐടി പാർക്ക്സിന്റെയും നേതൃത്വത്തിലാണ് സംഘം പ്രദർശനത്തിലെത്തുന്നത്.
ഉൽപ്പന്നങ്ങൾക്കു വിപണി കണ്ടെത്തുകയെന്നതാണ് പ്രധാന ലക്ഷ്യം. മധ്യപൂർവേഷ്യയിൽ നിക്ഷേപക ബന്ധങ്ങൾ സ്ഥാപിക്കുന്നതിനുള്ള സാധ്യതകളും കമ്പനികൾ ലക്ഷ്യമിടുന്നുണ്ട്.
ത്രീഡി പ്രിന്റിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓഗ്മെന്റഡ് റിയാലിറ്റി, ബിഗ് ഡാറ്റ അനലിറ്റിക്സ്, ബ്ലോക്ക് ചെയിൻ, ക്ലൗഡ്, കംപ്യൂട്ടർ ഹാർഡ്വെയർ ആൻഡ് സോഫ്റ്റ്വെയർ, മൊബൈൽ ഹാർഡ്വെയർ ആൻഡ് സോഫ്റ്റ്വെയർ, കൺസ്യൂമർ ടെക്നോളജി, സൈബർ സെക്യൂരിറ്റി, ഡാറ്റാ സെന്റർ, ഡിജിറ്റൽ മാർക്കറ്റിങ്, ഡ്രോൺസ് ആൻഡ് എവി, എന്റർപ്രൈസ് സോഫ്റ്റ്വെയർ, ഫ്യൂച്ചർ ട്രാൻസ്പോർട്ടേഷൻ തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിലെ 30 കമ്പനികളാണ് കേരളത്തിൽ നിന്ന് ജൈടെക്സ് ടെക്ക് ഷോയിൽ പങ്കെടുക്കുന്നത്.
ദുബായ് ജൈടെക്സ് ടെക്ക് ഷോയിൽ കേരളത്തിൽ നിന്ന് പങ്കെടുക്കുന്ന ഐടി കമ്പനികൾ:
സൂണ്ട്യ, ലീയെറ്റ് ടെക്‌നോ ഹബ് എൽ.എൽ.പി, സെറോൺ കൺസൾട്ടിങ്ങ്, ലൈലാക്ക് ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ്, ടെക്നോറിയസ് ഇൻഫോ സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, യുറോലൈമ് ടെക്നോളജീസ്, ഫ്രെസ്റ്റോൺ അനാലിറ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ്, ഗ്രാന്റ് ട്രസ്റ്റ് ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ്, അറ്റീമ് ഇൻഫോസോഫ്റ്റ് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, അലിൻമൈന്റ്സ് ടെക്നോളജീസ്, എക്യൂബ് ഇന്നവേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, കോഡിലർ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ടെക്ബ്രയിൻ സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, ലിതോസ് ടെക്നോസോഫ്റ്റ് പ്രൈവറ്റ് ലിമിറ്റഡ്, പ്രോമ്ടെക് മിഡിൽ ഈസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ്, ക്യൂബെറ്റ്, പിക്സ്ബിറ്റ് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, മിറോക്‌സ് സൈബർസെക്യൂരിറ്റി ആൻഡ് ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡ്, ക്ലൗഡ് കണ്ട്രോൾ (ഹൈബ്ക്ലൗഡ് ടെക്‌നോളജീസ്), വെബ്ദുറ ടെക്‌നോളജീസ്, റെഡ് ടീം ഹാക്കർ അക്കാദമി, ടെക്‌ലോജിസ്യ സൈബർസെക്യൂരിറ്റി ലാബ്‌സ്, വാട്ടിൽകോർപ്പ് സൈബർസെക്യൂരിറ്റി ലാബ്‌സ്, ഹോസ്റ്റഡൈം ഡാറ്റ സെന്റർ സർവീസ് പ്രൈവറ്റ് ലിമിറ്റഡ്, അബാ സോഫ്റ്റ്, ജെ.ടി.എസ്.ഐ ടെക്‌നോളജീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, നിയോഇറ്റോ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, സൈബ്രോസിസ് ടെക്‌നോ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, വെബ് കാസിൽ മീഡിയ പ്രൈവറ്റ് ലിമിറ്റഡ്, വെബ് ആൻഡ് ക്രാഫ്റ്റ് ടെക്‌നോളജി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്.
English Summary: 30 IT Companies From Kerala Are Lining Up At JITEX Technology Exhibition In Dubai